പൂന്തുറയില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിന് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍

തിരുവനന്തപുരം: പൂന്തുറ പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ക്വിക്ക് റെസ്പോണ്‍സ് ടീമിന് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍. റവന്യു- പോലീസ്- ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ക്വിക്ക് റെസ്‌പോണ്‍സ് ടീമിനു രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

തഹസില്‍ദാറിനും ഇന്‍സിഡന്റ് കമാന്‍ഡോകള്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനം. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി തുടങ്ങിയവയുടെ പ്രവര്‍ത്തനം സംഘം 24 മണിക്കൂറും നിരീക്ഷിക്കും.

പ്രദേശത്തുള്ള ആശുപത്രികള്‍ ഒരു കാരണവശാലും ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നും കോവിഡ് രോഗലക്ഷണമുള്ള രോഗികളെത്തിയാല്‍ അവരെ നിര്‍ബന്ധമായും സ്‌ക്രീനിങ്ങിന് വിധേയരാക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

Top