പൂനൂരില്‍ സ്വകാര്യ ബസ് മരത്തിലിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി പൂനൂര്‍ ചീനമുക്കില്‍ സ്വകാര്യ ബസ് മരത്തിലിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന ആഞ്ജനേയ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പരിക്കേറ്റ യാത്രക്കാരെ പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Top