ഐ സി സിയുടെ പുതിയ ടി 20 ബൗളര്‍ റാങ്കിംഗില്‍ പൂനം യാദവിന് മൂന്നാം സ്ഥാനം

poonam-yadav

ന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ ടി 20 ബൗളര്‍ റാങ്കിങ്ങില്‍ ഇന്ത്യയുടെ പൂനം യാദവിന് മൂന്നാം സ്ഥാനം. മെഗാന്‍ ഷൂട്ട്, ലെയ് കാസ്‌പെറെക് എന്നിവരാണ് റാങ്കിംഗില്‍ ഒന്ന് രണ്ട് സ്ഥാനങ്ങളില്‍.

ഏഷ്യ കപ്പിലെ പ്രകടനമാണ് താരത്തിന്റെ റാങ്കിംഗ് ഉയര്‍ത്തുവാനുള്ള കാരണം. ഏഷ്യ കപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരം പൂനം യാദവ് ആയിരുന്നു. 7 വിക്കറ്റുകളാണ് പൂനം നേടിയത്. ഫൈനലില്‍ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുവാന്‍ പൂനത്തിനു ആയില്ല.

Top