ലോക്ക്ഡൗണ്‍ ലംഘിച്ച് കാറില്‍ കറക്കം; നടി പൂനം പാണ്ഡെയും സുഹൃത്തും അറസ്റ്റില്‍

മുംബൈ: ലോക്ഡൗണ്‍ ലംഘിച്ചതിന് മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെ അറസ്റ്റില്‍.

മുംബൈ മറൈന്‍ ഡ്രൈവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തിനൊപ്പം കാറില്‍ കറങ്ങുന്നതിനിടയില്‍ ഇവര്‍ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. പൂനത്തിന്റെ സുഹൃത്തും സംവിധായകനുമായ സാം അഹമ്മദാണ് കാറിലുണ്ടായിരുന്നത്.

പുറത്തിറങ്ങാന്‍ കൃത്യമായ കാരണവും പൂനത്തിന് ഉണ്ടായിരുന്നില്ലെന്നും ഇരുവര്‍ക്കും നോട്ടീസ് നല്‍കിയതായും പൊലീസ് വ്യക്തമാക്കി. ഇരുവരും സഞ്ചരിച്ച ബി.എം.ഡബ്ല്യു കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ ഐ.പി.സി സെക്ഷന്‍ 188, 269 തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ദേശീയ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

Top