ബിസിസിഐ പൂജാരയെ തഴഞ്ഞു; വിമര്‍ശനവുമായി നിരഞ്ജന്‍ ഷാ

മുംബൈ: ബിസിസിഐയുടെ എ പ്ലസ് കോണ്‍ട്രോക്റ്റില്‍ ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയെ ഉള്‍പ്പെടുത്താത്തില്‍ നിരാശ പ്രകടമാക്കി മുന്‍ ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ ഷാ. വിരാട് കൊഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് ബിസിസിയുടെ എ പ്ലസ് കോണ്‍ട്രാക്റ്റിലുള്ളത്.

പൂജാര എ കോണ്‍ട്രാക്റ്റിലാണ് ഇപ്പോഴുള്ളത്. ഓസ്ട്രേലിയയിലെ മികവുറ്റ പ്രകടനത്തെത്തുടര്‍ന്ന് ചേതേശ്വര്‍ പൂജാരക്ക് എ പ്ലസ് നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐ ആ പ്രകടനം മുഖ വിലയ്‌ക്കെടുതെ പൂജാരയ്ക്ക് വീണ്ടും വെറും എ കോണ്‍ട്രാക്റ്റ് നല്‍കുകയായിരുന്നു.

ബിസിസിഐയുടെ ഈ നടപടിയാണ് നിരാഞ്ജന്‍ ഷായെ ചൊടിപ്പിച്ചത്. പൂജാരയുടെ പേര്‍ എ പ്ലസ് ലിസ്റ്റില്‍ കാണാത്തത് ഏറെ നിരാശയുണ്ടാക്കുന്നു. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹം എ പ്ലസ് കോണ്‍ട്രാക്റ്റ് അര്‍ഹിക്കുന്നുണ്ടെന്നും ഷാ പറഞ്ഞു.

Top