ഉര്‍വശിയും, ഭാവനയും കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ പൂജ നടന്നു

ന്ദ്രജിത്ത് രമേശ് സംവിധാനം ചെയ്ത് ഉര്‍വശിയും ഭാവനയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ വെച്ച് നടന്നു. കോമഡി എന്റര്‍ടെയ്‌നറായ ചിത്രത്ത്ിന്റെ കഥ അര്‍ജുന്‍ കൊളങ്ങാത്തും പോള്‍ വര്‍ഗീസുമാണ് തിരക്കഥ എഴുതുന്നത്. അനഘ നാരായണനും മാളവിക ശ്രീനാഥും ചിത്രത്തില്‍ നായികമാരായുണ്ട്. ശ്രീനാഥ് ഭാസിയും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ മണിയന്‍പിള്ള രാജു, അഭിറാം രാധാകൃഷ്ണന്‍, അല്‍ത്താഫ് സലിം എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ബിനേന്ദ്ര മേനോന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഇഫ്തിയാണ് നല്‍കുന്നത്.

റെനിഷ് അബ്ദുള്‍ഖാദര്‍ 23 ഡ്രീംസിന്റെ ബാനറില്‍ നിര്‍മിക്കുന്നു. സഹ നിര്‍മാതാവ് ലക്ഷ്മി പ്രകാശാണ്. ആര്‍ട്ട് സജീഷ് താമരശ്ശേരി. മേക്കപ്പ് സജി കൊരട്ടി ചെയ്യുമ്പോള്‍ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ – മഹിന്‍ഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ വിഷ്ണു രമേശ്, ഷിബിന്‍ പങ്കജ്, പ്രോജക്ട് ഡിസൈനര്‍ പ്രണവ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് കെ എസ്തപ്പാന്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് അഖില്‍ വര്‍ഗീസ്, അരുണ്‍ വര്‍ഗീസ്, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പി ആര്‍ഒ പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍ എന്നിവരുമാണ്.

Top