ലൈഫ് ഓഫ് ജോ എന്ന ചിത്രത്തിന്റെ പൂജ നടന്നു ; ഭദ്രദീപം കൊളുത്തി അലന്‍സിയര്‍

കൊച്ചി : ജെപിആര്‍ ഫിലിംസിന്റെ ബാനറില്‍ ജോബി ജോസഫ് നിര്‍മ്മിച്ച് എ പി ശ്യാം ലെനിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോ. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ചെറായി കുഴുപ്പിള്ളി ഇന്ദ്രിയ സാന്‍ഡ്സ് റിസോര്‍ട്ടില്‍ വച്ച് നടന്നു. നടന്‍ അലന്‍സിയര്‍ ആണ് ഭദ്രദീപം തെളിയിച്ചു. മുന്‍മന്ത്രി എസ് ശര്‍മ്മ സ്വിച്ച് ഓണ്‍ കര്‍മ്മം ചെയ്തു.

മധു മടശ്ശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കഥയും തിരക്കഥയും കണ്ണന്‍ കരുമാല്ലൂര്‍, സന്തോഷ് കരുമാല്ലൂര്‍ എന്നിവരുടേതാണ്. തിരക്കഥ ദിലീപ് കരുമാല്ലൂര്‍, എഡിറ്റിംഗ് അഖില്‍ ഏലിയാസ്, സംഗീതം വിമല്‍ റോയ്. വസ്ത്രാലങ്കാരം സുനില്‍ റഹ്‌മാന്‍, കലാസംവിധാനം സ്വാമി, മേക്കപ്പ് മനോജ് ജെ മനു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്, ഡിസൈന്‍ ഷിബിന്‍ സി ബാബു.

Top