യു.വി ക്രിയേഷന്‍സിന്റെ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി പൂജ ഹെഗ്‌ഡെ

യുവതാരം പ്രഭാസിന്റെ പുതിയ ചിത്രം ‘സാഹോ’യില്‍ നായികയായി മൊഹന്‍ജൊദാരൊ താരം പൂജ ഹെഗ്‌ഡെ. 150 കോടി മുതല്‍ മുടക്കില്‍ യു.വി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ സംവിധാനം സുജീത്ത് റെഡ്ഡിയാണ്.

തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ശങ്കര്‍ ഇഷാന്‍ലോയ് ആണ് സംഗീതം ഒരുക്കുന്നത്. ലോകോത്തര സംഘട്ടന സംവിധായകന്‍ കെന്നി ബെയ്റ്റ്‌സാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സാബു സിറില്‍ കലാസംവിധാനവും മാഥി നൃത്തവും ഒരുക്കുന്നു. ഈ വര്‍ഷം അവസാനം ചിത്രം തിയറ്ററുകളില്‍ എത്തും.

Top