മെഗാസ്റ്റാറും ലേഡി സൂപ്പര്‍സ്റ്റാറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു. പൂജാ ചടങ്ങില്‍ മമ്മൂട്ടി, ബി ഉണ്ണിക്കൃഷ്ണന്‍, നിര്‍മാതാവ് ആന്റോ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

ജോഫിന്‍ ടി ചാക്കോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ എഴുതിയതെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആദ്യമായി മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം നേരത്തെ മഞ്ജു പങ്കുവെച്ചിരുന്നു.

Top