പൂജാ ബമ്പര്‍ നറുക്കെടുത്തു; അഞ്ച് കോടി നേടിയ ആ ഭാഗ്യവാന്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഈ വര്‍ഷത്തെ പൂജാ ബമ്പര്‍ നറുക്കെടുത്തു. അഞ്ച് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റുപോയിരിക്കുന്നത് തിരുവനന്തപുരത്ത് നിന്നാണ്. ആര്‍.എ 591801 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

മുന്‍വര്‍ഷങ്ങളിലേതിലും കൂടുതല്‍ ടിക്കറ്റാണ് ഇത്തവണ പൂജാ ബമ്പര്‍ നറുക്കെടുപ്പില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം 30 ലക്ഷം വിറ്റപ്പോള്‍ ഇത്തവണ അത് 37 ലക്ഷമായി റെക്കാഡ് എണ്ണത്തിലെത്തി.

ആരാണ് ഇത്തവണത്തെ ഭാഗ്യശാലിയെന്ന് വരും മണിക്കൂറുകളില്‍ അറിയാം. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ അഞ്ചുപേര്‍ക്കാണ്. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ എന്‍എ 201245, വിഎ 519552, ആര്‍എ 165894, ടിഎച്ച് 145968,ആര്‍ഐ 277674 എന്നിവയാണ്. ക്രിസ്തുമസ്-നവവത്സര ബമ്പറുകള്‍ 24 ലക്ഷമെണ്ണം അച്ചടിച്ചു. ആവശ്യമെങ്കില്‍ ഇനിയും അച്ചടിക്കാനാണ് ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം. ടിക്കറ്റ് നിരക്ക് 300 രൂപയാണ്. 12 കോടിയാണ് ഒന്നാം സമ്മാനം.

Top