സണ്‍ ടിവിക്കെതിരെ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വക്കീല്‍ നോട്ടിസ്

ചെന്നൈ: തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച മുന്‍ ഉദ്യോഗസ്ഥന്‍ ദേവസഹായത്തിനും അതു പ്രക്ഷേപണം ചെയ്ത സണ്‍ ടിവിക്കുമെതിരെ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വക്കീല്‍ നോട്ടിസ്.

വസ്തുതാ വിരുദ്ധമായ പരാമര്‍ശം പിന്‍വലിച്ചു മാപ്പു പറഞ്ഞില്ലെങ്കില്‍ അപകീര്‍ത്തിക്കേസ് നല്‍കുമെന്നാണ് മുന്നറിയിപ്പ്.

കന്യാകുമാരിയില്‍ നാലുവരിപ്പാത നിര്‍മിച്ചതുമായി ബന്ധപ്പെട്ട് വന്‍ തോതിലുള്ള ക്രമക്കേട് നടന്നുവെന്നായിരുന്നു ദേവസഹായത്തിന്റെ ആരോപണം. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പദ്ധതി അട്ടിമറിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്വന്തം പദ്ധതി നടപ്പാക്കി. ഇതിനായി ഭൂമിയേറ്റെടുക്കുന്നതില്‍ വന്‍ ക്രമക്കേട് നടന്നു. മണലും മറ്റും മോഷ്ടിക്കെപ്പെട്ടു. ഇതിന്റെ മുഴുവന്‍ വിവരങ്ങളും തന്റെ പക്കലുണ്ടെന്നു സണ്‍ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ ദേവസഹായം പറഞ്ഞിരുന്നു. ഇതു തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ബോധപൂര്‍വ്വ ശ്രമമാണെന്നു പൊന്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

Top