മള്‍ട്ടിപ്ലക്‌സ് ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റഴിഞ്ഞു; ആവേശമായി പൊന്നിയിന്‍ സെല്‍വന്‍; നാളെ വരവേല്‍പ്പ്

ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനെ വരവേല്‍ക്കാന്‍ ഒരുങ്ങി കേരളം. ചലച്ചിത്ര പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം നാളെ മുതല്‍ കേരളത്തില്‍ അവതരിപ്പിക്കുന്നത് ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ടിക്കറ്റ് ബുക്കിങ് സൈറ്റുകളില്‍ വഴി ലഭിക്കുന്നത്. മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകള്‍ എല്ലാം ആദ്യ ദിനം തന്നെ ഷോകള്‍ ഹൗസ്ഫുള്‍ ആണ്.

തമിഴ്‌നാട്ടിലെ അതേ ആവേശം നിലനിര്‍ത്തി രാവിലെ നാലരക്ക് തന്നെ കേരളത്തിലെങ്ങും ഷോകള്‍ ആരംഭിക്കുന്നുണ്ട്. ഒട്ടേറെ പ്രതീക്ഷയോടെ അവതരിപ്പിക്കുന്ന ഈ സിനിമയ്ക്ക് പ്രേക്ഷകരുടെ പരിപൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും റെക്കോര്‍ഡ് ബ്രേക്കിങ് ഹിറ്റ് ആകും എന്നും പ്രതീക്ഷിക്കുന്നതായി കേരള ഡിസ്ട്രിബ്യുട്ടര്‍ ശ്രീ ഗോകുലം ഗോപാലന്‍ അറിയിച്ചു.

Top