‘പൊന്നിയിൻ സെൽവൻ 2’ റിലീസ് തീയതി പ്രഖ്യാപിച്ചു

ദ്യഭാ​ഗം പുറത്തിറങ്ങി മൂന്ന് മാസം പിന്നിടുമ്പോൾ ‘പൊന്നിയിൻ സെൽവൻ 2’ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആഗോള തലത്തിൽ വലിയ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തും.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. രണ്ട് ഭാ​ഗങ്ങളുള്ള ചിത്രം സംവിധാനം ചെയ്തത് മണിരത്നം ആണ്. സെപ്റ്റംബറിൽ റിലീസിനെത്തിയ പൊന്നിയിൻ സെൽവൻ 1ന് വൻവരവേൽപ്പായിരുന്നു പ്രേക്ഷകർ നൽകിയത്. വൻതാരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിലും മിന്നും വിജയം സ്വന്തമാക്കിയിരുന്നു.

Top