‘പൊന്നിയിന്‍ സെല്‍വന്‍ 2’ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചു

ലിയ ജനപ്രീതി നേടിയ ഒരു ചിത്രത്തിന്റെ സീക്വല്‍ എന്നത് സംവിധായകന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. പ്രേക്ഷകപ്രതീക്ഷ അത്രത്തോളം ഉയര്‍ന്നുനില്‍ക്കും എന്നതുതന്നെ കാരണം. ആ പ്രതീക്ഷ സാധൂകരിക്കാതെ പോയതിനാല്‍ പരാജയം രുചിച്ച ചിത്രങ്ങളുണ്ട്. അതേസമയം മികച്ച അഭിപ്രായം നേടുന്നപക്ഷം ഇത്തരം ചിത്രങ്ങള്‍ക്ക് വിജയം സുനിശ്ചിതവുമാണ്. അതിന് ഉദാഹരണമാണ് ബാഹുബലി 2, കെജിഎഫ് 2, പൊന്നിയിന്‍ സെല്‍വന്‍ 2 ഒക്കെ. മണി രത്നത്തിന്റെ സ്വപ്ന പ്രോജക്റ്റ് പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം തിയറ്റര്‍ വിജയത്തിനു ശേഷം ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍.

ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആണ്. വിജയ് ചിത്രം വാരിസിനെയും മറികടന്നാണ് പി എസ് 2 ആദ്യ സ്ഥാനം സ്വന്തമാക്കിയത്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ആദ്യം റെന്‍റ് ചെയ്ത് കാണാന്‍ അവസരം നല്‍കിയ പ്രൈം വീഡിയോ ഇപ്പോള്‍ എല്ലാ സബ്സ്ക്രൈബേഴ്സിനും ചിത്രം കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. തമിഴിനൊപ്പം മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം കാണാനാവും.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണിരത്നത്തിന്റെ ഫ്രെയ്‍മില്‍.

Top