പൊന്നാനിയില്‍ ബോട്ടപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

പൊന്നാനി: ബോട്ടില്‍ വെള്ളം കയറി അപകടത്തില്‍പ്പെട്ട മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. മലപ്പുറം പൊന്നാനിയിലെ പാലപ്പെട്ടിയില്‍ നിന്നും വൈകീട്ട് ആറ് മണിക്ക് കടലില്‍ പോയ അലിഫ് എന്ന ബോട്ടാണ് ആറ് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി അപകടത്തില്‍പ്പെട്ടത്.

ഒമ്പത് മത്സ്യതൊഴിലാളുകളുമായി പോയ ബോട്ടാണ് വെള്ളം നിറഞ്ഞ് മുങ്ങാന്‍ തുടങ്ങിയത്. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫിഷറീസ് വകുപ്പിന്റെ റസ്‌ക്യൂ ബോട്ടില്‍ അധികൃതര്‍ സംഭവസ്ഥലത്തെത്തി മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു.

Top