അമേഠിയില്‍ രാഹുല്‍ ഗാന്ധിയ്ക്കുണ്ടായ പരാജയത്തോളം വരില്ല തന്റെ തോല്‍വി: പി.വി അന്‍വര്‍

പൊന്നാനി: പൊന്നാനിയിലെ തോല്‍വിയില്‍ പ്രതികരിച്ച് ഇടത് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് നേരിട്ട പരാജയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പൊന്നാനിയിലെ തോല്‍വി നിസാരമാണെന്നാണ് പി വി അന്‍വര്‍ പറഞ്ഞത്.

ഇക്കാര്യം വിമര്‍ശകരും മനസിലാക്കണം. വോട്ടിന് വേണ്ടി നട്ടെല്ല് പണയം വെച്ച് താന്‍ വര്‍ഗീയ ശക്തികളുടെ പിന്നാലെ പോയിട്ടില്ല, അന്‍വര്‍ വ്യക്തമാക്കി.

യുഡിഎഫിന്റെ കണക്കുകൂട്ടലുകളെപ്പോലും തെറ്റിച്ചു കൊണ്ട് ഒരു ലക്ഷത്തി തൊണ്ണൂറായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടി മുഹമ്മദ് ബഷീര്‍ ഇത്തവണ വിജയിച്ചത്. അന്‍വറിന്റെ പേരിലുള്ള ആരോപണങ്ങളും യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.

Top