പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള തടയണയിലെ വെള്ളം ഒഴുക്കിവിടുന്നു. . .

മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിടുന്നു.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളമാണ് ഒഴുക്കി വിടുന്നത്. പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയില്‍ നിന്നുമായിരുന്നു.

പി വി അന്‍വറിന്റെ വാട്ടര്‍ തീം അമ്യൂസ്‌മെന്റ് പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് കളക്ടര്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പാറയുടെ മുകളില്‍ വെള്ളം കെട്ടി നിര്‍മ്മിച്ച പാര്‍ക്ക് അപകടമുയര്‍ത്തുന്നുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Top