പൊന്നാനിയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം

മലപ്പുറം : പൊന്നാനിയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം. പൊന്നാനി പടിഞ്ഞാറേക്കര സ്വദേശി പ്രവീണിനാണ് മര്‍ദ്ദനമേറ്റത്. പൊന്നാനി കടപ്പുറത്ത്‌വച്ചാണ് ഒരു സംഘം ആളുകള്‍ പ്രവീണിനെ മര്‍ദ്ദിച്ചത്.

പ്രവീണും കടപ്പുറത്തെ ചില മത്സ്യതൊഴിലാളികളുമായി സിനിമാ തിയ്യറ്ററില്‍വച്ചുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് മര്‍ദ്ദനമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനാല്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Top