കൊവിഡ് വ്യാപനം; പൊന്മുടി-അഗസ്‌ത്യാര്‍കൂടം ബുക്കിംഗുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ തലസ്ഥാന ജില്ലയിലെ പൊന്മുടി അഗസ്ത്യാര്‍കൂടം വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിലവിലുള്ള എല്ലാ ബുക്കിങ്ങും റദ്ദാക്കിയതായി ജില്ലാ കളക്‌ടര്‍ അറിയിച്ചു.

ജില്ലയിലെ കൊവിഡ് വ്യാപനതോത് സംസ്ഥാനത്തെ ജില്ലകളില്‍ ഏറ്റവും ഉയര്‍ന്നതായ സാഹചര്യത്തിലാണ് നടപടി. പകരം നാളെ മുതല്‍ ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിങ് ആരംഭിക്കുമെന്നും എന്നാല്‍ പ്രതിദിനം 50 പേര്‍ക്ക് മാത്രമായിരിക്കും ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ പ്രവേശനം അനുവദിക്കുകയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Top