പിടികിട്ടാപ്പുളളി പൊന്മാൻ രാഹുൽ പിടിയിൽ

തിരുവനന്തപുരം : നിരവധി കേസുകളിൽ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ പൊന്മാൻ രാഹുലാണ് അറസ്റ്റില്‍. കാഞ്ഞിരംകുളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാ​ഞ്ഞി​രം​കു​ളം, നെ​യ്യാ​റ്റി​ന്‍​ക​ര പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി വ​ധ​ശ്ര​മം അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തിയാണ് പിടിയിലായ കോ​ട്ടു​കാ​ല്‍ പു​ത്ത​ളം അമ്പലത്ത​ട്ടു​ വീ​ട്ടി​ല്‍ പൊ​ന്മാ​ന്‍ രാ​ഹു​ല്‍ എ​ന്ന രാ​ഹു​ല്‍ രാജ്. 26 വയസാണ് .

ആ​റു​ മാ​സ​മാ​യി ഇ​ടു​ക്കി​യി​ലെ ക​ട്ട​പ്പ​ന​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തെ മ​ല​യോ​ര​ മേ​ഖ​ല​യി​ലു​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു രാഹുൽ. പൊലീസിനു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യ​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ.​എ​സ്.​പി അ​നി​ല്‍​കു​മാ​ര്‍, കാ​ഞ്ഞി​രം​കു​ളം ഇ​ന്‍​സ്പെ​ക്ട​ര്‍ സു​രേ​ഷ്.​വി.​നാ​യ​ര്‍, എ​സ്.​ഐ​മാ​രാ​യ ഷാ​ജു​ദീ​ന്‍, ഹ​രി​ലാ​ല്‍, എ.​എ​സ്.​ഐ സ​തി​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Top