‘പൊന്‍മഗള്‍ വന്താല്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

ജ്യോതികയെ കേന്ദ്ര കഥാപാത്രമാക്കി ജെ.ജെ. ഫ്രഡറിക്ക് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പൊന്മകള്‍ വന്താല്‍. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടതിന് പിന്നാലെ ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറും പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍.

സൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോടതിമുറിയിലെ സംഭവങ്ങളുമായി മുന്നോട്ട് പോകുന്ന സിനിമയില്‍ നീതിയ്ക്ക് വേണ്ടി പോരാടുന്ന നായികാ കഥാപാത്രമായ വക്കീലായാണ് ജ്യോതിക എത്തുന്നത്. ജ്യോതികയെ കൂടാതെ മുതിര്‍ന്ന താരങ്ങളായ കെ. ഭാഗ്യരാജ്, പ്രതാപ് പോത്തന്‍, പാര്‍ഥിപന്‍, പാണ്ഡിരരാജന്‍ തുടങ്ങിയവരും സിനിമയിലെത്തുന്നു.

തമിഴില്‍ നിന്നും ഒ.ടി.ടി വഴി പ്രദര്‍ശനത്തിനെത്തുന്ന ആദ്യ സിനിമയായിരിക്കും ‘പൊന്മഗള്‍ വന്താല്‍’. കൊറോണ വ്യാപനവും ലോക്ഡൗണും മുന്നിര്‍ത്തിയാണ് ചിത്രം ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നത്. ഏപ്രില്‍ 27-ന് തിയേറ്റര്‍ റിലീസ് തീരുമാനിച്ച ചിത്രം ആമസോണ്‍ പ്രൈം വീഡിയോ വാങ്ങുകയായിരുന്നു. മെയ് 29നാണ് ചിത്രം റിലീസ് ആകുന്നത്.

Top