തൈപ്പൊങ്കല്‍: തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ളവ അവധിയാണ്. ഈ ജില്ലകളിലെ കെ.എസ്.ഇ.ബി ഓഫീസുകളില്‍ ജോലിചെയ്യുന്ന തമിഴ് ന്യൂനപക്ഷ വിഭാഗത്തിലെ ജീവനക്കാര്‍ക്കും നിയന്ത്രിത അവധിയായിരിക്കും.

Top