പൊങ്കല്‍; ബുധനാഴ്ച വിവധ ജില്ലകള്‍ക്ക് പ്രാദേശിക അവധി

തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്ക് ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

വിളവെടുപ്പ് ഉത്സവമാണ് പൊങ്കല്‍. ജനുവരി 13ന് തുടങ്ങി നാല് ദിവസങ്ങളിലായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്.

Top