ശബരിമല വിഷയം; എസ്പി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി

പത്തനംതിട്ട: ശബരിമലയിലേയ്ക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നത് സംബന്ധിച്ച് ഉണ്ടായ വാക്കു തര്‍ക്കത്തിനിടെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട എസ്പി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി.

യതീഷ് ചന്ദ്ര ധിക്കാരപരമായാണ് മന്ത്രിയോട് പെരുമാറിയതെന്നും കറുത്തവനായത് കൊണ്ടാണോ എസ്പി മന്ത്രിയോട് ഇങ്ങനെ പെരുമാറിയതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ചോദിച്ചു. യതീഷ് ചന്ദ്രയുടെ പെരുമാറ്റത്തിനെതിരെ കേന്ദ്ര-ആഭ്യന്തര വകുപ്പിന് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കണ്ടപ്പോള്‍ ഓച്ഛാനിച്ച് നിന്ന എസ്പിയാണ് കേന്ദ്രമന്ത്രിയെ കണ്ടപ്പോള്‍ ഇങ്ങനെ പെരുമാറിയതെന്നും ഇത് എന്ത് നീതിയാണെന്നും രാധാകൃഷ്ണന്‍ ചോദിച്ചു.

Top