‘പൊന്‍മകള്‍ വന്താല്‍’ നായികയായി ജ്യോതിക; ഗാനം ആലപിച്ച് സൂര്യയുടെ സഹോദരി

സൂര്യ നിര്‍മിക്കുന്ന പൊന്‍മകള്‍ വന്താല്‍ എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ജ്യോതിക. ഈ ചിത്രത്തിലെ ഒരു ഗാനം ആലപിക്കുന്നത് സൂര്യയുടെ സഹോദരി ബൃന്ദ ആണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ബൃന്ദ ആലപിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടത്.

ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ത്യാഗരാജന്‍, ഭാഗ്യരാജ്, ആര്‍ പാര്‍ഥിപന്‍, പാണ്ഡ്യരാജന്‍, പ്രതാപ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

‘വാ ചെല്ലം’ എന്ന ഗാനമാണ് ബൃന്ദ പാടിയിരിക്കുന്നത്. സംഗീതം നല്‍കുന്നത് ഗോവിന്ദ് വസന്തയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജെ ജെ ഫ്രെഡറിക് ആണ്. ചിത്രം മാര്‍ച്ച് 27ന് തീയേറ്ററുകളിലെത്തും.

Top