ഇന്ത്യന്‍ സന്ദര്‍ശനം നീട്ടി വെച്ചു; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഉത്തര കൊറിയയിലേയ്ക്ക്

ന്യൂഡല്‍ഹി : യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കിള്‍ ആര്‍. പോംപിയോ ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. ജൂലൈ 6, 7 തിയതികളില്‍ ഉത്തരകൊറിയയില്‍ എത്തുന്ന യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആണവ നിരായുധീകരണം സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ച നടത്തും.

സിംഗപ്പൂരില്‍ ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന ഉച്ചകോടിയ്ക്ക് ശേഷമാണ് പോംപിയോയുടെ ഉത്തരകൊറിയ സന്ദര്‍ശനം. അതേസമയം, ഇന്ത്യന്‍ പ്രതിനിധികളുമായുള്ള പോംപിയോയുടെ കൂടിക്കാഴ്ച മാറ്റിവെച്ചു. കൂടിക്കാഴ്ച സംബന്ധിച്ച കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഉഭയകക്ഷി ബന്ധം സംബന്ധിച്ച ചര്‍ച്ചകള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടാകുമെന്നാണ് സൂചന.

വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് സ്റ്റേറ്റ് സെക്രട്ടറി മൈക്കിള്‍ ആര്‍. പോംപിയോ കൂടിക്കാഴ്ച നീട്ടിവെക്കുന്നതിലുള്ള ദു:ഖം അറിയിച്ചതായി ന്യൂഡല്‍ഹിയിലെ യുഎസ് എംബസി വ്യക്തമാക്കിയിട്ടുണ്ട്.

Top