polution; student road blocked in munnar

മൂന്നാര്‍: സ്‌കൂള്‍ പരിസരത്തും പുഴയിലും മാലിന്യം തള്ളുന്നതിനെതിരെ ആംഗലാ തമിഴ് മീഡിയം എല്‍ പി സ്‌കൂളിലെ അധ്യാപകരും വിദ്യര്‍ത്ഥികളും മുന്നാര്‍ ദേശീയപാത ഉപരോധിച്ചു.കൊച്ചി ധനുഷ്‌ക്കോടി ദേശീയ പാതയാണ് സംഘം ഉപരോധിച്ചത്.

15 മിനിട്ടോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടര്‍ന്ന് പൊലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഉപരോധം താല്‍ക്കാലികമായി അവസാനിപ്പിച്ചു.

സ്‌കൂള്‍ ചുറ്റുവട്ടത്തായി 5 റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടത്തെ മലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കി വിടുന്നത് സ്‌കൂള്‍മുറ്റത്തെ ഓടയിലൂടെയാണ്.

ദുര്‍ഗന്ധം വമിക്കുന്ന ഓടകള്‍ മൂലം പഠിക്കാനും ഭക്ഷണം കഴിക്കാനും കഴിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍. ഇതിനെ തുടര്‍ന്ന് എല്‍.പി.സ്‌കൂളിന്റെ പരിസരത്തു പ്രവര്‍ത്തിക്കുന്ന അഞ്ച് റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ പഞ്ചായത്തിന് നോട്ടീസ് നല്‍കിയിരുന്നു.

സ്‌കൂളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പരാതിയിന്‍മേല്‍ ആരോഗ്യവകുപ്പും പഞ്ചായത്തധികൃതരും ചേര്‍ന്ന് പരിശോധിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി കൈകൊണ്ടിരുന്നു. എന്നാല്‍ ഉത്തരവിനെ വെല്ലുവിളിക്കുന്ന തരത്തിലാണ് റിസോര്‍ട്ട് അധികൃതര്‍ പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുമ്പോള്‍ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് റോഡ് ഉപരോധിക്കുമെന്ന് വിദ്യര്‍ത്ഥികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top