എല്‍.ഇ.ഡി ടിവികളും കമ്പ്യൂട്ടര്‍ മോണിറ്ററുകളുമായി പോളറോയ്ഡ് വിപണിയിലേക്ക്

ല്‍.ഇ.ഡി ടിവികളും കമ്പ്യൂട്ടര്‍ മോണിറ്ററുകളുമായി പോളറോയ്ഡ് ഇറങ്ങുന്നു.

ഇതിനായി അമേരിക്കന്‍ കമ്പനി പോളറോയ്ഡ് ഉത്തര്‍പ്രദേശ് ആസ്ഥാനമാക്കിയുള്ള പവര്‍ഫുള്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് നിര്‍മ്മാണ കൂട്ടുകെട്ടലുകള്‍ ഉറപ്പിച്ചു കഴിഞ്ഞു.

ആദ്യഘട്ടത്തില്‍ മൂന്ന് എല്‍.ഇ.ഡി.ടിവികളും മോണിറ്ററുകളുമാണ് പുറത്തിറക്കുക. നോയിഡയിലെ ഫാക്ടറിയിലായിരിക്കും ഇത് ചെയ്യുക.

19, 24, 32 ഇഞ്ചുകള്‍ക്ക് യഥാക്രമം 7999, 9499, 13999 രൂപയാണ് വില. 3499 രൂപ മുതല്‍ 4599 രൂപ വരെയാണ് മോണിറ്ററുകളുടെ വില. ആമസോണ്‍ വഴിയും ഷോപ്പുകള്‍ വഴിയും ഇത് ലഭിക്കുന്നതാണ്.

പ്രമുഖ ക്യാമറ നിര്‍മ്മാണ കമ്പനിയായ പോളറോയ്ഡിന് ഇതിനു പുറമെ ടിവി, സണ്‍ഗ്ലാസ്, പ്രിന്റര്‍, ഹെഡ്‌ഫോണുകള്‍ എന്നിവയും നിര്‍മ്മിക്കുന്നുണ്ട്.

22,000 കോടിയുടെ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടാണ് പോളറോയ്ഡ് ഇറങ്ങുന്നത്.

Top