‘ഇടിപരീക്ഷ’യില്‍ കരുത്തനായി ഫോക്‌സ്‌വാഗണ്‍ പോളോ ; യാത്രക്കാര്‍ സുരക്ഷിതര്‍

ത്യാധുനിക സാങ്കേതികതയുടെ പശ്ചാത്തലത്തില്‍ ബഹുദൂരം മുന്നിലാണ് ഫോക്‌സ്‌വാഗണ്‍ പോളോ.

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ പുതിയ ആറാം തലമുറ പോളോയെ ജൂലായിലാണ് വിപണിയില്‍ എത്തിച്ചത്.

പുതുതലമുറ പോളോ രാജ്യാന്തര വിപണികളില്‍ എത്താനിരിക്കെ,രാജ്യാന്തര സുരക്ഷാ ഏജന്‍സിയായ ലാറ്റിന്‍ എന്‍സിഎപി (New  Car Assessment Programme) നടത്തിയ ക്രാഷ് ടെസ്റ്റില്‍ ‘2018 ഫോക്‌സ്‌വാഗണ്‍ പോളോ’ അഞ്ച് സ്റ്റാര്‍ റേറ്റിംഗ് നേടി കരുത്തനായി.

ഫ്രണ്ടല്‍, സൈഡ്, സൈഡ് പോള്‍ ഇംപാക്ട് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടന്ന കാഷ് ടെസ്റ്റില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ പോളോ വിജയിച്ചു.

pol;o2

നാല് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ഇഎസ്‌സി എന്നിങ്ങനെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒപ്പമാണ് ഫോക്‌സ്‌വാഗണ്‍ പോളോ ലാറ്റിന്‍ വിപണിയില്‍ എത്തുന്നത്.

83 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ പെട്രോള്‍, 116 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ പെട്രോള്‍, 127 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളാണ് പുതിയ പോളോ ഹാച്ച്ബാക്കിലുള്ളത്.

C-shaped ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടുള്ള ഹെഡ്‌ലാമ്പുകള്‍ പോളോയുടെ സവിശേഷതയാണ്.
ലാറ്റിന്‍ അമേരിക്കന്‍ വിപണികളിലേക്ക്, മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലായാണ് പുതിയ പോളോ ഹാച്ച്ബാക്കിനെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്.

poli25

1.0 ലിറ്റര്‍, 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ലഭ്യമാകുമ്പോള്‍, 1.0 ലിറ്റര്‍ ടര്‍ബ്ബോപെട്രോള്‍ എഞ്ചിന്‍ പതിപ്പില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

മുന്‍തലമുറ പോളോയെ അപേക്ഷിച്ച് പുതിയ പോളോ കാഴ്ചയില്‍ ഏറെ ശക്തമാണ്.വീതിയേറിയ വീല്‍ബേസിന്റെ പശ്ചാത്തലത്തില്‍, പുതിയ പോളോയ്ക്ക് നീളവും ഒരല്‍പം കൂടുതലാണ്.

Top