പോളോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

പോളോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. ആറാം തലമുറ അന്താരാഷ്ട്ര വിപണിയില്‍ നാലുവര്‍ഷമായി വില്‍പ്പനയ്ക്ക് എത്തുന്നു.

മോഡലിന്റെ വില്‍പ്പന കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും പുതിയ നവീകരണം കമ്പനി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ജര്‍മ്മന്‍ നിര്‍മ്മാതാവ് അകത്തും പുറത്തുമായി നിരവധി മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തി.

കഴിഞ്ഞയാഴ്ച ഫെയ്‌സ്‌ലിഫ്റ്റ് സീറ്റ് ഐബിസയുടെ അരങ്ങേറ്റം നടന്നിരുന്നു. രണ്ടും ഒരേ MQB A0 ആര്‍ക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

പുറമേ നോക്കിയാല്‍, 2021 ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക് വലിയ ഗോള്‍ഫ് മോഡലുമായി പൊരുത്തപ്പെടുന്ന പുനരവലോകനങ്ങളുടെ ഒരു ശേഖരം ലഭിക്കുന്നു. ഫെയ്‌സ്‌ലിഫ്റ്റ് ടിഗുവാനിലെയും ഗോള്‍ഫിലെയും പോലെ പോളോയ്ക്കും ഇപ്പോള്‍ ഒരു പുതിയ എല്‍ഇഡി ലൈറ്റിംഗ് ബാര്‍ ലഭിക്കുന്നു.

അതേസമയം ഹെഡ്‌ലാമ്പുകള്‍ മുമ്പത്തേതിനേക്കാള്‍ ഷാര്‍പ്പായിട്ടുള്ള എല്‍ഇഡി ബീമുകളാണ്. ഹൈ-എന്‍ഡ് വേരിയന്റുകളില്‍ ആദ്യമായി മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ കമ്പനി സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ പുതുതായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകളും പാക്കേജിന്റെ ഭാഗമാണ്.

Top