ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പോളി ഉമ്രിഗര്‍ പുരസ്‌കാരം

kohli

ന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് 2016-17, 2017-18 സീസണുകളിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം. 15 ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയുമാണ് കോഹ്‌ലിക്ക് ലഭിക്കുന്നത്. രണ്ട് സീസണുകളിലായി 30 ലക്ഷം രൂപയുടെ ചെക്കാണ് താരം സ്വന്തമാക്കുന്നത്. ജൂണ്‍ 12ന് നടക്കുന്ന ബിസിസിഐ അവാര്‍ഡ് ദാന ചടങ്ങില്‍ കോഹ്‌ലിക്ക് അവാര്‍ഡ് നല്‍കും. ബാംഗ്ലൂരിലാണ് അവാര്‍ഡ് ദാന ചടങ്ങുകള്‍ നടക്കുക.

പുരുഷ വിഭാഗത്തില്‍ കോഹ്‌ലി കഴിഞ്ഞ രണ്ട് സീസണുകളിലെ അവാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ വനിത വിഭാഗത്തില്‍ ഹര്‍മ്മന്‍പ്രീത് കൗര്‍(2016-17), സ്മൃതി മന്ഥാന(2017-18) എന്നിവരാണ് വിജയികള്‍.

Top