കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കൊച്ചി: കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണത്തിലെ പാളിച്ചകള്‍ക്കാണ് പിഴ ചുമത്തിയത്.2016 ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നഗരസഭ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡിന്റെ നടപടി.

ഖര മാലിന്യ സംസ്‌കരണത്തിന് നഗരസഭ ഒന്നും ചെയ്തില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിമര്‍ശനം. മാലിന്യപ്ലാന്റ് സൃഷ്ടിക്കുന്ന മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനായാണ് പിഴ ചുമത്തിയതെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

നേരത്തേ, ദേശീയ ഹരിത ട്രൈബ്യൂണല്‍ നഗരസഭയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു. ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണം അനിശ്ചിതമായി വൈകുന്നതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്.

Top