തിരുവനന്തപുരം നഗരത്തില്‍ മലിനജല വിതരണം; ടാങ്കര്‍ ലോറി പിടികൂടി ഹെല്‍ത്ത് സ്‌ക്വാഡ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ മലിനജലം വിതരണം ചെയ്ത ടാങ്കര്‍ ലോറി പിടികൂടി. ഹോട്ടലുകളിലും ആശുപത്രികളിലും കുടിവെള്ളമെത്തിച്ചിരുന്ന വാഹനം കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സ്‌ക്വാഡാണ് പിടികൂടിയത്. സെക്രട്ടേറിയറ്റിന് സമീപം ഒരു ഹോട്ടലില്‍ വെള്ളം വിതരണം ചെയ്യുമ്പോഴായിരുന്നു വാഹനം പിടിയിലായത്.

തിരുവല്ലത്തിനടുത്ത് വയലില്‍ കുളം കുഴിച്ച് അതില്‍ നിന്നുള്ള മലിനജലമാണ് കുടിവെള്ളമെന്ന പേരില്‍ വിതരണം ചെയ്തിരുന്നത്.

അതേസമയം, മലിനജലം വിതരണം ചെയ്യുകയും ഉപഭോക്താക്കളില്‍ നിന്ന് അമിതമായ ഫീസ് ഈടാക്കുകയും ചെയ്യുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇത്തരം നടപടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ കെ.ശ്രീകുമാര്‍ അറിയിച്ചു.

ഫെബ്രുവരി ഒന്നു മുതല്‍ ലൈസന്‍സുള്ള ടാങ്കറുകള്‍ക്ക് മാത്രമേ നഗരത്തില്‍ ജലവിതരണം നടത്തുന്നതിന് അനുമതി ഉണ്ടായിരിക്കുകയുള്ളൂ.

Top