വിരമിക്കല്‍ ദിവസം ഡല്‍ഹി പൊലീസ്‌ കമ്മീഷണറുടെ സര്‍വീസ് കാലാവധി നീട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ്‌ കമ്മീഷണര്‍ അമുല്യ പട്നായികിന്റെ സര്‍വീസ് കാലാവധി നീട്ടി. ഇന്ന് വിരാമിക്കാനിരിക്കെയാണ് അമുല്യ പട്നായികിന്റെ സര്‍വീസ് കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയത്.കാലാവധി നീട്ടിയതോടെ ഫെബ്രുവരി അവസാനത്തോടെ ആയിരിക്കും അമുല്യ പട്നായിക് വിരമിക്കുക.

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോട് കൂടിയാണ് കാലവാധി നീട്ടിയത്. കാലവധി നീട്ടിയതിനെതിരെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. പൊലീസ്‌ നോക്കി നില്‍ക്കെയാണ് കഴിഞ്ഞ ദിവസം ജാമിയയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം, സംഭവത്തില്‍ ആര്‍ക്കെതിരായിട്ടാണ് നപടിയെടുത്തതെന്ന് ചോദിച്ചു.

അതേസമയം പൊതു താത്പര്യാര്‍ത്ഥമാണ് അമുല്യ പട്നായികിന്റെ കാലാവധി നീട്ടിയതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

Top