പത്തനംതിട്ടയിൽ വോട്ടിംഗ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല; ക്രമീകരണത്തില്‍ തലവേദന

പത്തനംതിട്ട: പത്തനംതിട്ടയിൽ വോട്ടെടുപ്പിനായുള്ള ഉപകരണങ്ങളുടെ ക്രമീകരണത്തിൽ തലവേദന. വോട്ടിംഗ് യന്ത്രങ്ങൾ പലയിടത്തും പ്രവർത്തിക്കാത്തത് തന്നെയാണ് ഇതിനു കാരണം. തകരാറുള്ള ഉപകരണങ്ങൾ മാറ്റുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

മോക് പോൾ നടത്തി കൃത്യമാണെന്ന് ഉറപ്പിച്ച ശേഷം മാത്രമായിരിക്കും ഉപകരണങ്ങൾ സ്‌ട്രോങ്ങ് റൂമിലേക്കും പിന്നീട് പോളിംഗ് കേന്ദ്രങ്ങളിലേക്കും കൊണ്ട് പോവുക. പല ഉപകരണങ്ങളും കമ്മിഷനിംഗിൽ തെറ്റായ ഡേറ്റ കാണിച്ചു. യന്ത്രങ്ങളുടെ തകരാർ പരിഹരിക്കാൻ ഓരോ കേന്ദ്രത്തിലും രണ്ട് ജീവനക്കാരെ വോട്ടിംഗ് മെഷിൻ വീതരണം ചെയ്ത കമ്പനികൾ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഉപകരണങ്ങളിൽ തെറ്റായ ഡേറ്റ കാണിച്ചാൽ പോളിംഗ് കേന്ദ്രങ്ങളിൽ പ്രശ്‌നങ്ങളുണ്ടാകുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ.

Top