തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യഘട്ട പോളിംഗ് 68 ശതമാനം കടന്നു

vote

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 68 ശതമാനം കടന്നു. തിരുവനന്തപുരം- 59.74% കൊല്ലം- 63.95% പത്തനംതിട്ട- 62. 51% ആലപ്പുഴ- 66.87% ഇടുക്കി- 65.12% എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോളിംഗ്. കനത്ത പോളിംഗ് ആണ് ഉച്ചയോട് കൂടി രേഖപ്പെടുത്തിയത്.

രാവിലെ മുതല്‍ തന്നെ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നിലേക്ക് നഗര- ഗ്രാമ വ്യത്യാസമില്ലാതെ വോട്ടര്‍മാരുടെ ഒഴുക്കായിരുന്നു.

അപൂര്‍വമായി ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ പണിമുക്കിയതൊഴിച്ചാല്‍ മറ്റു തടസങ്ങളൊന്നുമുണ്ടായില്ല. പലപ്പോഴും വോട്ടര്‍മാരുടെ ആവേശത്തിന് മുന്നില്‍ കൊവിഡ് കരുതലും സാമൂഹിക അകലവും പാലിക്കപ്പെട്ടില്ല. മന്ദഗതിയില്‍ പോളിംഗ് പുരോഗമിക്കാറുള്ള തിരുവനന്തപുരം ജില്ലയില്‍ പോലും ഇക്കുറി മാറ്റം പ്രകടമാണ്.

Top