ബിജെപിയുടെ ഇടപെടല്‍ കൂടാതെ വോട്ടെടുപ്പ് ; തെരഞ്ഞെടുപ്പ് കമ്മീഷന് മമതയുടെ കത്ത്

കോല്‍ക്കത്ത : ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടല്‍ കൂടാതെ സംസ്ഥാനത്ത് സമാധാനപരവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

ജനാധിപത്യ സ്ഥാപനങ്ങളെയും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെയും സംരക്ഷിക്കുകയും പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുകയും വേണമെന്നും മമത കത്തില്‍ പറയുന്നു.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഇടപെടലില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വേളയില്‍ നിരവധി നിയമവിരുദ്ധമായ, ഭരണഘടനാ വിരുദ്ധമായ, പക്ഷപാതപരമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാന ഭരണകൂടവും അതിന്റെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും അവഹേളനത്തിനും ആക്രമണത്തിനും വിധേയമായിട്ടുണ്ടെന്നും മമത കത്തില്‍ വ്യക്തമാക്കുന്നു.

Top