കേരളം ജനവിധിയെഴുതുന്നു : വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍​ക്ക് വ്യാപക ത​ക​രാ​ര്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍​ക്ക് ത​ക​രാ​ര്‍. മെ​ഷി​ന്‍ ത​ക​രാ​റ് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി. കോഴിക്കോട്ടാണ് മോക് പോളിംഗിൽ ആദ്യം പാകപ്പിഴ കണ്ടെത്തിയത്. കൊല്ലത്തും വിവി പാറ്റ് യന്ത്രത്തിന് തകരാർ കണ്ടെത്തി. മലപ്പുറത്ത് പലയിടത്തും വൈദ്യുതിയില്ലാത്തതിനാൽ മെഴുകുതിരി വെട്ടത്തിലാണ് മോക് പോളിംഗ്.

ക​ണ്ണൂ​ര്‍ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ 149-ാം ബൂ​ത്തി​ലെ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി. യ​ന്ത്ര​ത്തി​ന്‍റെ ബ​ട്ട​ണ്‍ അ​മ​ര്‍​ത്താ​നാ​വു​ന്നി​ല്ല. പ​ക​രം വോ​ട്ടിം​ഗ് യ​ന്ത്രം എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര ഗ​വ ഹൈ​സ്‌​കൂ​ളി​ലേ​യും കോ​ത​മം​ഗ​ലം ദേ​വ​സ്വം ബോ​ര്‍​ഡ് ഹൈ​സ്‌​കൂ​ളി​ലേ​യും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന് ത​ക​രാ​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കൊല്ലം പരവൂർ നഗരസഭയിലെ പാറയിൽക്കാവ് വാർഡിൽ എൺപത്തി ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ പ്രവർത്തിക്കുന്നില്ല. പ്രേമചന്ദ്രൻ എന്ന പേരിന് നേരേയുള്ള ബട്ടൺ അമർത്തുമ്പോൾ പ്രവർത്തിക്കുന്നില്ല. കോഴിക്കോട്ടെ തിരുത്തിയാട് ആശ്വാസകേന്ദ്രത്തിൽ 152-ാം നമ്പർ ബൂത്തിൽ വിവിപാറ്റ് യന്ത്രത്തിന് തകരാറുണ്ടായതിനാൽ മോക് പോളിംഗ് വൈകി.

വടകര നാദാപുരം മുളക്കുന്നിൽ 33-ാം നമ്പർ ബൂത്തിലും പശുക്കടവ് 34നമ്പർ ബൂത്തിലും വോട്ടിംഗ് മെഷിനിൽ തകരാർ കണ്ടെത്തി. തൃശൂർ അരിമ്പൂരിലെ പോളിങ് സ്റ്റേഷനിൽ 5 മെഷീനുകളിൽ യന്ത്ര തകരാർ കണ്ടെത്തി.

Top