വോട്ട് ചെയ്യാന്‍ എത്തുന്ന സ്ത്രീകള്‍ നോക്കുകുത്തികള്‍; പോളിങ് രേഖപ്പെടുത്തി ഏജന്റ്

ഫരീദാബാദ്: തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബൂത്തില്‍ വച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ പോളിങ് ഏജന്റിനെ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.

വോട്ട് ചെയ്യാനായെത്തിയ സ്ത്രീകളെ അതിന് അനുവദിക്കാതെ പോളിങ് ഏജന്റായി ഇരിക്കുന്ന ആള്‍ എഴുന്നേറ്റ് ചെന്ന് വോട്ടിങ് മെഷിന്‍ വെച്ചിരിക്കുന്ന കമ്പാര്‍ട്ട്മെന്റില്‍ കയറി വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. ഇയാള്‍ രണ്ടുതവണ ഇക്കാര്യം ആവര്‍ത്തിക്കുന്നത് വീഡിയോയിലുണ്ട്. അതേസമയം ഇയാളെ നിയമവിരുദ്ധമായ പ്രവൃത്തിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ആരും തന്നെ ശ്രമിച്ചതായി കാണുന്നുമില്ല.

വീഡിയോ പുറത്തുവന്നതോടെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നിരവധി ആളുകള്‍ രംഗത്ത് വന്നു. വീഡിയോ നിരവധി ആളുകള്‍ പങ്കുവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് എല്ലാവരുടെയും ആവശ്യം.

Top