തിരുപ്പതിയിലേക്ക് കൊണ്ടുപോയ 1381 കിലോ സ്വര്‍ണം തെരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌ക്വാഡ് പിടികൂടി

തിരുപ്പതി: ബാങ്കില്‍നിന്ന് തിരുപ്പതി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ 1381 കിലോ സ്വര്‍ണം പിടിച്ചെടുത്തു. തിരുവള്ളൂര്‍ ഹൈ റോഡിലെ പുതുച്ചത്രം എന്ന സ്ഥലത്തുനിന്നാണ് തെരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌ക്വാഡ് സ്വര്‍ണം പിടികൂടിയത്. തിരുപ്പതി ക്ഷേത്രത്തിലെ സ്വര്‍ണമാണെന്ന് വാനിലുള്ളവര്‍ വ്യക്തമാക്കി.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നാണ് സ്വര്‍ണം ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതെന്നും ആന്ധ്രാ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക് എന്നിവിടങ്ങളിലായി തിരുപ്പതി ക്ഷേത്രത്തിന് 8500 കിലോ സ്വര്‍ണം നിക്ഷേപമുണ്ടെന്നും ഇതില്‍ കാലാവധി പൂര്‍ത്തിയായ 1381 കിലോ സ്വര്‍ണം ക്ഷേത്രത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നുവെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടിവ് ഓഫിസര്‍ അനില്‍കുമാര്‍ സിംഗാള്‍ അറിയിച്ചു. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ നേരത്തെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Top