വീണ്ടും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഇടതുസഖ്യത്തിന്റെ കൈകളില്‍

JNU

ന്യൂഡല്‍ഹി: വീണ്ടും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഇടതുസഖ്യത്തിന്റെ കൈകളിലേയ്ക്ക്. മുഴുവന്‍ സീറ്റിലും ഇടത് സഖ്യം വിജയക്കൊടി പാറിച്ചിരിക്കുകയാണ്.

യൂണിയന്‍ പ്രസിഡന്റായി ഐസ നേതാവ് സായി ബാലാജി തെരഞ്ഞെടുക്കപ്പട്ടു. 2,161 വോട്ടുകളാണ് സായ് ബാലാജി നേടിയത്. അതേസമയം എബിവിപിയുടെ ലളിത് പാണ്ഡെയ്ക്ക് ലഭിച്ചത് 982 വോട്ടുകള്‍ മാത്രമാണ്. ഡിഎസ്എഫ് പ്രതിനിധി സരിക ചൗധരിയാണ് വൈസ്പ്രസിഡന്റായത്. സരികയ്ക്ക് 2,692 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എബിവിപി സ്ഥാനാര്‍ഥി ഗീതാശ്രീ ബറുവയ്ക്ക് 1,012 വോട്ടുകള്‍ നേടാന്‍ സാധിച്ചു.

എസ്എഫ്‌ഐ പ്രതിനിധി ഐസാസ് അഹമ്മദ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എഐഎസ്എഫ് പ്രതിനിധി അമുത ജയദീപ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഐസാസിന് 2,423 വോട്ടും അമുതയ്ക്ക് 2,047 വോട്ടുകളുമാണ് ലഭിച്ചത്. ഇരുവര്‍ക്കുമെതിരെ മത്സരിച്ച എബിവിപി സ്ഥാനാര്‍ത്ഥികളായ ഗണേശ് ഗുജ്ജാറിനും വെങ്കട് ചൗബെയ്ക്കും 1,123ഉം 1,290ഉം വോട്ടുകള്‍ നേടാന്‍ സാധിച്ചു.

Top