‘ജനപക്ഷം സെക്കുലര്‍’ എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി പിസി ജോര്‍ജ്ജ്

pc-george

തിരുവനന്തപുരം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നു. ജനപക്ഷം പിരിച്ചു വിട്ടു കൊണ്ട് കേരള ജനപക്ഷം സെക്കുലര്‍ എന്ന പേരിലാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്.

പുതിയ പാര്‍ട്ടിയില്‍ ഷോണ്‍ ജോര്‍ജ്ജ് ആയിരിക്കും ചെയര്‍മാന്‍. പാര്‍ട്ടിയുടെ രക്ഷാധികാരി സ്ഥാനത്തു മാത്രം തുടരുമെന്നാണ് പി.സി.ജോര്‍ജ്ജ് അറിയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡ പ്രകാരം പാര്‍ട്ടി രൂപീകരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 14 ജില്ലകളിലും 4 അംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. പാലായില്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് എന്‍ഡിഎയോട് ആവശ്യപ്പെടുമെന്നും പി.സി. ജോര്‍ജ്ജ് വ്യക്തമാക്കി.

Top