politics of compromise between ldf and udf in kerala allegs bjp

കോട്ടയം: സംസ്ഥാനത്ത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമെന്ന് ബിജെപി സംസ്ഥാന കൗണ്‍സിലില്‍ പ്രമേയം. പിണറായി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന് മൗനമെന്നും, സ്ത്രീകളും കുട്ടികളും തെരുവില്‍ മരിച്ചുവീഴുമ്പോള്‍ സാംസ്‌കാരിക നായകരുടെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും മൗനം ഭയാനകമെന്നും രാഷ്ട്രീയപ്രമേയം പറയുന്നു. അടുത്ത തവണ കേരളത്തില്‍ താമര പൂര്‍ണ്ണമായും വിരിയുമെന്ന് സംസ്ഥാന കൗണ്‍സിലില്‍ കേന്ദമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

ജനദ്രോഹ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ പ്രതിക്ഷമായ കോണ്‍ഗ്രസിന്റെ മൗനം ദുരൂഹമെന്ന് ബിജെപിയുടെ രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നു.

മുന്‍സര്‍ക്കാരിന്റെ അതേ പാതയിലൂടെ നീങ്ങുന്ന പിണറായി വിജയനെ തുറന്നെതിര്‍ക്കാന്‍ സാധിക്കാത്ത ഗതികേടിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഇതു തന്നെയാണ് ബിജെപി മുമ്പും അഡജസ്റ്റ്‌മെന്റ് രാഷ്ട്രീയമെന്ന് കുറ്റപ്പെടുത്തിയത്.

സാംസ്‌കാരിക നായകര്‍ അവാര്‍ഡുകള്‍ക്കും, പുരസ്‌കാരങ്ങള്‍ക്കും മുമ്പില്‍ മനുഷ്യത്വവും ധാര്‍മ്മികതയും പണയംവയ്ക്കുന്നതായും ബിജെപിയുടെ രാഷ്ട്രീയ പ്രമേയം പറയുന്നു.

Top