അക്രമ രാഷ്ട്രീയത്തിന് കേരളത്തില്‍ ആരംഭം കുറിച്ചത് കോണ്‍ഗ്രസുകാരെന്ന് ഇ.പി ജയരാജന്‍

EP Jayarajan

കണ്ണൂര്‍: അക്രമ രാഷ്ട്രീയത്തിന് കേരളത്തില്‍ ആരംഭം കുറിച്ചത് കോണ്‍ഗ്രസുകാരാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍.

എതിര്‍ക്കുന്നവരെ ക്വട്ടേഷന്‍ നല്‍കി ഇല്ലാതാക്കുന്ന പരിപാടി തുടങ്ങിയത് കോണ്‍ഗ്രസാണെന്നും ഇപ്പോള്‍ ഇവര്‍ ശുദ്ധന്മാരായി വന്നിരിക്കുകയാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ ഇരയായവരുടെ വീട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചതില്‍ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും എന്നാല്‍, സന്ദര്‍ശനം നല്ലതെന്നോ അല്ലെന്നോ തനിക്ക് തോന്നുന്നില്ലെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. റവന്യു മന്ത്രിയുടെ സന്ദര്‍ശനം നല്ല സന്ദേശം നല്‍കാനെന്ന് കരുതാനാകില്ലെന്നായിരുന്നു എ വിജയരാഘവന്‍ പ്രതികരിച്ചത്.

Top