ലോക്സഭാ തെരഞ്ഞെടുപ്പ്; മല്‍സരിക്കാനില്ലെന്ന് കെ.സുധാകരന്‍

k SUDHAKARAN

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലേയ്ക്ക് മല്‍സരിക്കാനില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ അറിയിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുവാനാണ് തനിയ്ക്ക് താല്‍പര്യമെന്നും ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടെന്നും സുധാകരന്‍ അറിയിച്ചു. മത്സരിക്കാനില്ലെന്ന കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് വൈകുകയാണ്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തി.

തിരുവനന്തപുരം,കോഴിക്കോട്,എറണാകുളം എന്നീ സിറ്റിംഗ് സീറ്റുകളിലൊഴിച്ച് മറ്റിടങ്ങളിലൊന്നും സ്ഥാനാര്‍ത്ഥിയാരാകും എന്നതില്‍ വ്യക്തത ആയിട്ടില്ല. ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ പിന്മാറിയതിനാല്‍ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്ന കടമ്പയുണ്ട്. പത്തനംതിട്ടയില്‍ ആന്റോ ആന്റണി തുടരുമോ എന്നതില്‍ ഇന്ന് ധാരണയാകും. ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുയര്‍ന്നിട്ടുണ്ട്. എന്നാല്‍, സിറ്റിംഗ് എം.എല്‍.എ ആയതിനാല്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡിന്റെ അനുമതി വേണം.

Top