പൊന്നാനിയില്‍ പരാജയപ്പെട്ടാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും: പി.വി അന്‍വര്‍

പൊന്നാനി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. പൊന്നാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു പി.വി അന്‍വറിന്റെ പ്രഖ്യാപനം.

‘ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തിവെക്കും, അത്ര മാത്രം ആളുകള്‍ ഇടതുപക്ഷത്തോടൊപ്പം ഈ പാര്‍ലമെന്റ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പിന്തുണക്കുകയാണ്. ഒരു ദിവസം ആയിരക്കണക്കിന് വാട്ടസ്ആപ്പ് മെസ്സേജുകള്‍ വരുന്നത് ഇടത്പക്ഷത്തിനെതിരെ മാത്രമല്ല. വലത് പക്ഷത്ത് നിന്നും നമ്മളെ പിന്തുണക്കുന്ന ആയിരകണക്കിന് വാട്‌സ്ആപ്പ് മെസ്സേജുകള്‍ ഓരോ ദിവസവും എന്റെ പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. നിങ്ങളാരും ഒന്നും ഭയക്കേണ്ടതില്ല. ഇനിയുള്ള ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്’; പി.വി അന്‍വര്‍ പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറാണ് പൊന്നാനിയില്‍ അന്‍വറിന്റെ എതിര്‍ സ്ഥാനാര്‍ഥി.

Top