തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് മതങ്ങളല്ല, ശാസ്ത്രമാണ് : സാം പിത്രോദ

pithroda

ഗാന്ധിനഗര്‍: രാഷ്ട്രീയനേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് സാങ്കേതികവിദഗ്ധനും സംരംഭകനുമായ സാം പിത്രോദ രംഗത്ത്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് മതങ്ങളല്ലെന്നും ശാസ്ത്രമാണെന്നും ഇത് മനസ്സിലാക്കാതെ നേതാക്കന്മാര്‍ യുവതലമുറയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സാം പിത്രോദ പറഞ്ഞു.

അമ്പലം,മതം,ദൈവം,ജാതി തുടങ്ങി രാജ്യത്ത് സജീവമാകുന്ന ചര്‍ച്ചകളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ രാജ്യത്തെക്കുറിച്ച് ആശങ്കപ്പെടുകയാണ്, നാളേക്ക് വേണ്ടി മഹത്തായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോവുന്നത് അമ്പലങ്ങളല്ല, ഭാവി സൃഷ്ടിക്കപ്പെടുന്നത് ശാസ്ത്രത്തിലൂടെയാണ് പിത്രോദ വ്യക്തമാക്കി.

ആരും പൊതു ഇടങ്ങളില്‍ ശാസ്ത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്നും ആരെങ്കിലും തൊഴിലവസരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്താല്‍ തന്നെ അത് രാഷ്ട്രീയമാനമുള്ളതാകുമെന്നും രാജ്യത്തെ യുവസമൂഹം തെറ്റായ പാതയിലേക്കാണ് നയിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top