രാഷ്ട്രീയക്കാരെ സെക്രട്ടേറിയറ്റിനുള്ളില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ല; വിശ്വാസ് മേത്ത

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുള്ളില്‍ അതിക്രമിച്ചു കടന്ന സമരക്കാരെ തടഞ്ഞതില്‍ വിശദീകരണവുമായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. സെക്രട്ടേറിയറ്റിനുള്ളില്‍ കയറി പ്രസംഗിക്കാന്‍ ഏതു രാഷ്ട്രീയക്കാര്‍ ശ്രമിച്ചാലും അനുവദിക്കാനാവില്ല. പൊലീസ് വരുന്നതു വരെ കാത്തുനില്‍ക്കാന്‍ സമയമില്ലാതിരുന്നതിനാലാണ് ഇടപെട്ടതെന്നും വിശ്വാസ് മേത്ത പറഞ്ഞു.

തന്റെ കര്‍മ്മ ഭൂമിയില്‍ ബിജെപി നേതാക്കള്‍ അതിക്രമിച്ചു കയറുകയായിരുന്നു. അതാണ് താന്‍ നേരിട്ടെത്തി തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണത്തിന് ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കേരളത്തിലെ കോവിഡ് വ്യാപനം വലിയ തോതില്‍ കൂടുമെന്നും അദ്ദേഹം പറഞ്ഞു.

Top