രാഷ്ട്രീയ നിലപാട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും; ജോസ് കെ മാണി

കോട്ടയം: രാഷ്ട്രീയ നിലപാട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി. പാലാ സീറ്റിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നിട്ടില്ല. സ്ഥലത്തിനപ്പുറം പാലാ എന്നത് ഒരു ഹൃദയ വികാരമാണെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം, പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. മുന്നണിയിലേക്ക് ജോസിനെയും പാര്‍ട്ടിയേയും സ്വാഗതം ചെയ്യുന്നു എന്നാല്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു.

Top