മത്സരിക്കലും ജയിക്കലുമല്ല രാഷ്ട്രീയ ഉത്തരവാദിത്വം; കെ.എം ഷാജി

km shaji

കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പി. കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനെതിരേ പരോക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം ഷാജി. മത്സരിക്കലും ജയിക്കലുമല്ല രാഷ്ട്രീയ ഉത്തരവാദിത്വം. പുറത്തുനില്‍ക്കുന്നവരാണ് ഒരുപാട് ഉത്തരവാദിത്വമുള്ളവരെന്നും കെ.എം ഷാജി പറഞ്ഞു.

‘അധികാരമില്ലെങ്കില്‍ നില്‍ക്കാനാവില്ലെന്ന രീതിയല്ല മുസ്ലീം ലീഗിന്റേത്. അധികാരത്തെ ഭ്രാന്തായി എടുക്കരുത്. ജനങ്ങള്‍ അറിഞ്ഞുകൊണ്ട് തിരഞ്ഞെടുക്കുമ്പോഴാണ് ഉത്തരവാദിത്വം കൂടുന്നത്. ജനങ്ങളേല്‍പ്പിക്കുന്ന ഉത്തരവാദിത്വമാണ് നിര്‍വ്വഹിക്കേണ്ടത്,’ കെ. എം ഷാജി പറഞ്ഞു.

Top